ADVERTISEMENT

കമൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘ഒരു ചില്ലുപാത്രം’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കി. സിതാര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.

ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രമാണ് ‘വിവേകാനന്ദന്‍ വൈറലാണ്’. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്.ഷെല്ലി രാജും ചേര്‍ന്നു ചിത്രം നിർമിക്കുന്നു. നർമത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രം ഏറെ നായികാപ്രാധാന്യം കൂടിയുള്ളതാണെന്നു ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും സൂചിപ്പിക്കുന്നു. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

പ്രകാശ്‌ വേലായുധന്‍ ആണ് ‘വിവേകാനന്ദന്‍ വൈറലാണ്’ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യ, സിദ്ധാർഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷ മോഹൻ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ജനുവരി 19ന് ചിത്രം തിയറ്ററുകളിൽ എത്തും.

English Summary:

Oru Chillupaathram Song from the movie Vivekanandan Viralanu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com