ADVERTISEMENT

യങ് ക്രിസ്ത്യൻ സിങ്ങേഴ്സ് ഫെലോഷിപ്, മാർത്തോമ സൺഡേ സ്കൂൾ സമാജം എന്നിവയുടെ നേതൃത്വത്തിൽ ക്രിസ്തീയ സംഗീതരംഗത്ത പ്രതിഭകൾക്ക് സേക്രഡ് മ്യുസീഷ്യൻസ് അവാർഡുകൾ നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, റവ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ യാക്കൂബ് മാർ ഐറേനിയസ് മെത്രാപൊലീത്ത എന്നിവർ ചേർന്നാണ് അവാർഡുകൾ വിതരണം ചെയ്തത്. 

ഫാ. ജസ്റ്റിൻ പനക്കൽ, ജെറി അമൽദേവ്, പ്രിമൂസ് പെരിഞ്ചേരി, ബേണി–ഇഗ്നെഷ്യസ്, ജെർസൺ ആന്റണി, ഫാ. ഷാജി തുമ്പേചിറയിൽ, ബേബി ജോൺ കലയന്താനി, പീറ്റർ ചേരാനല്ലൂർ, പി. ഡി. ജോൺ, ചാൾസ് ജോൺ, നൈനാൻ കെ. പുന്നവേലി, വിൽ‌സൺ ചേന്നനാട്ടിൽ, ജയൻ പള്ളുരുത്തി, സാമുവേൽ വിൽസൺ, സെനു തോമസ്, ഫാ. ജേക്കബ് തെക്കേപറമ്പിൽ, ഗാഗുൽ ജോസഫ്, എലിസബത്ത് രാജു, മിഥില മിഖായേൽ, അജിത് എബ്രഹാം ജോർജ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

തുടർന്ന് ഡോ. സാം കടമ്മനിട്ടയുടെ നേതൃത്വത്തിൽ "യേശുവിനായ് പാടാം' എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. ഗാഗുൽ ജോസഫ്, റിഥ്വിക് എസ്. ചന്ദ് എലിസബത്ത് രാജു, മിഥില മിഖായേൽ തുടങ്ങിയ ഗായകരും മാർത്തോമ്മാ സൺഡേ സ്‌കൂൾ സമാജം എറണാകുളം സെന്ററിലെ കുട്ടികളും മാതാപിതാക്കളും അധ്യാപകരും അടങ്ങുന്ന ഗായകസംഘവും  ഗാനങ്ങൾ ആലപിച്ചു 

English Summary:

Sacred Musicians Awards 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com