ADVERTISEMENT

നടി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ചടുലമായ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നർത്തകൻ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണിയുടെ തകർപ്പൻ ചുവടുകൾ. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിഷേക് തന്നെ.

കല്യാണിയുടെയും അഭിഷേകിന്റെയും പ്രകടനം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഇരുവരുടെയും വസ്ത്രധാരണവും ശ്രദ്ധിക്കപ്പെട്ടു. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് ഇരുവരുടെയും നൃത്തത്തെ പ്രശംസിച്ചത്. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന് സ്നേഹിതരും കുറിക്കുന്നു. ഇതിന്റെ ബിഹൈൻഡ് ദ് സീൻ വിഡിയോയും കല്യാണി പങ്കുവച്ചിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് കല്യാണി. വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി, അടുത്തിടെയാണ് പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. ‘റമ്പാൻ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കല്യാണി. 

English Summary:

Kalyani daughter of Bindu Panicker dance video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com