ADVERTISEMENT

‘പതിമൂന്നാം രാത്രി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. പൊൻ വാനിലെ... എന്നു തുടങ്ങുന്ന ഗാനത്തിന് രാജു ജോർജ് ആണ് വരികൾ കുറിച്ച് ഈണമൊരുക്കിയത്. ഹരിചരൺ ഗാനം ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. 

‘പൊൻ വാനിലെ താരകങ്ങൾ പോൽ

പൂന്തോപ്പിലെ പൂക്കളെന്ന പോൽ

നീയുമായി പെണ്ണേ എൻ നെഞ്ചിനുള്ളിലാകെ

പതിയെ പ്രണയം വിടരെ....’

മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ ചിത്രം നിർമിക്കുന്നു. ദിനേശ് നീലകണ്ഠൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ആർ.എസ്.അനന്തകുമാർ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. 

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയ് ബാബു, ദീപക് പറമ്പോൽ, മാളവിക മേനോൻ, മീനാക്ഷി രവീന്ദ്രൻ, അർച്ചന കവി, സോഹൻ സീനുലാൽ, കോട്ടയം രമേശ്, സോന നായർ തുടങ്ങിയവരാണ് ‘പതിമൂന്നാം രാത്രി’യിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്.

English Summary:

Pon Vanile song from the movie Pathimoonnam Rathri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com