ADVERTISEMENT

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരത്തിലെ ‘കുർച്ചി മാടാത്ത പെട്ടി’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഒരുപറ്റം വിദ്യാർഥികൾ ചുവടുവച്ചത്. 

ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിദ്യാർഥികളുടെ ത്രസിപ്പിക്കും ചുവടുകളും എനർജി ലെവലും ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ‘പിള്ളേര് വേറെ ലെവൽ’ എന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും. 

‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിനു വേണ്ടി തമൻ.എസ് ഈണമൊരുക്കിയ ഗാനമാണ് ‘കുർച്ചി മാടാത്ത പെട്ടി’. പാട്ട് ഇതിനകം ദശകോടിയിലധികം പ്രേക്ഷകരെയും വാരിക്കൂട്ടിക്കഴിഞ്ഞു. റീലുകളിലും തരംഗമാണ്. മഹേഷ് ബാബുവിനൊപ്പം ശ്രീലീല, മീനാക്ഷി ചൗധരി എന്നിവരും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ഗുണ്ടൂർ കാരം’.

English Summary:

Trivandrum medical college students dancing with the song kurchimadathapetti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com