ADVERTISEMENT

‘മനോരാജ്യം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ. ‘ഇരുൾ നീങ്ങിയോ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. റഷീദ് പാറയ്ക്കൽ പാട്ടിനു വരികൾ കുറിച്ചു. യൂനസ് ഈണമൊരുക്കിയ ഗാനം ഹരിചരൺ ആലപിച്ചു. 

പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘തെളിവാനമേ’, ‘തൂവലായ്’, ‘നിലാവിന്റെ’, ‘നാലുപാടിലും’ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റഷീദ് പാറയ്ക്കൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘മനോരാജ്യം’. ഗോവിന്ദ് പത്മസൂര്യ (ജിപി) നായകനായെത്തുന്നു. രഞ്ജിത മേനോൻ ആണ് ജിപിയുടെ നായിക. 

English Summary:

Irul Neengiyo song from the movie Manorajyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com