ADVERTISEMENT

രാജ്യത്തിന് സംഭാവന നൽകിയ ഒരുപിടി കായികതാരങ്ങൾക്ക് ട്രിബ്യൂട്ട് ഒരുക്കി ‘കപ്പ്’ സിനിമയുടെ അണിയറ പ്രവർത്തകർ. ‘സ്പിരിറ്റ്‌ ഓഫ് കപ്പ്’ എന്ന ടാഗ് ലൈനോടെ പുറത്തിങ്ങിയ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ആർസി ആണ്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. 

നവാഗതനായ സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കപ്പ്’. ബേസിൽ ജോസഫ്, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനന്യാ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി, എയ്ഞ്ചല മേരി ആന്റണി എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം. 

മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥയാണ് ‘കപ്പ്’ എന്ന ചിത്രം പറയുന്നത്. സെപ്റ്റംബർ 27ന് ചിത്രം പ്രദർശനത്തിനെത്തും.

English Summary:

Spirit of Cup song out now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com