ADVERTISEMENT

വയനാടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ഊർജം പകർന്ന് അതിജീവനത്തിന്റെ ഗാനം. റെജിൻ ചന്ദ്രൻ വരികളെഴുതി റെജിനും ശ്രീദേവി ആർ കൃഷ്ണയും ചേർന്നു പാടിയിരിക്കുന്ന 'ഇതും കടന്നു പോകും' എന്ന ഗാനം മാഞ്ഞു പോയ പുഞ്ചിരികളും തകർന്നു പോയ പ്രതീക്ഷകളും പുനരുജ്ജീവിപ്പിക്കാനുള്ള ചേർത്തുപിടിക്കലിന്റെ സ്നേഹമന്ത്രം പകരുന്നതാണ്. റെജിൻ തന്നെയാണ് ഈ കൊച്ചു മ്യൂസിക് വിഡിയോയുടെ സംഗീതസംവിധാനം. 

റിജോഷാണ് സൗണ്ട് മിക്സിങ്ങും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്താൽ സൃഷ്ടിച്ച ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഈ കൊച്ചു മ്യൂസിക് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. എ.ആർ.റഹ്മാന്റെ മകളും സംഗീതസംവിധായികയുമായ ഖദീജ റഹ്മാൻ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. 

അതിജീവനത്തിന്റെ ഗാനം ഹൈബി ഈഡൻ എം.പി തന്റെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമയ്ക്കായും, ആ ദുരന്തത്തിൽപ്പെട്ട ജനങ്ങളെ സഹായിക്കാൻ ഓരോരുത്തർക്കും കഴിയുന്നതു ചെയ്യാൻ മുൻപോട്ടു വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഗാനം പുറത്തിറക്കിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.

English Summary:

Ithum kadannu pokum musical video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com