ADVERTISEMENT

വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻ‌ഡി‌എ സർക്കാരിൽ നിന്നുള്ള ആദ്യ ബജറ്റിനായി വിപണി ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്.
വളർച്ച പുനരുജ്ജീവിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ തിരികെ വളർച്ചയുടെ പാതയിലേക്കg കൊണ്ടുവരികയുമാണ് പുതിയ ധനമന്ത്രിയിൽ നിന്ന് ഏറ്റവും അധികമായി പ്രതീക്ഷിക്കുന്നത്. ചെലവ് വർധിപ്പിക്കാനും ധനക്കമ്മി ലക്ഷ്യങ്ങൾ മാറ്റിവയ്ക്കാനും സർക്കാരിൽ സമ്മർദ്ദം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, എൻ‌ഡി‌എ സർക്കാരിന്റെ മുൻകാല ട്രാക്ക് റെക്കോഡുകൾ പരിശോധിച്ചാൽ, സാമ്പത്തിക വിവേകം നിലനിർത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

സർക്കാരിന്റെ ചിന്തകളെയും സാമ്പത്തിക ചട്ടക്കൂടുകളെയുംകുറിച്ച് ബിജെപി തിരഞ്ഞെടുപ്പു പ്രകടനപത്രിക ചില കാഴ്ചപ്പാടുകൾ നൽകിയിരുന്നു. ഭവന നിർമാണം, ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം, മെയ്ക് ഇൻ ഇന്ത്യ, മുദ്ര പദ്ധതി, കൃഷിക്കാർക്കു വിവിധ ആനുകൂല്യങ്ങൾ മുതലായ, നേരത്തേ ആരംഭിച്ച പ്രധാന പരിഷ്കാരങ്ങളുടെ തുടർച്ചയെക്കുറിച്ചാണ് പ്രകടനപത്രികയിൽ ഊന്നി പ്പറഞ്ഞിരുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ വൻ തുക അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. അതിന്റെ വിശദാംശങ്ങൾ ബജറ്റിൽ അവതരിപ്പിച്ചേക്കാം.

ദീർഘകാല സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന പ്രേരകമായ സ്വകാര്യ നിക്ഷേപങ്ങളും ഉയർന്നുവരുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപ പദ്ധതികൾ, നികുതി പാലനം വർധിപ്പിക്കുക, ജിഎസ്ടി ലളിതമാക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക, ഡൈവെസ്റ്റ്മെൻറ് പദ്ധതികൾ, ബാങ്കുകളുടെ പുനർ മൂലധനവൽക്കരണം തുടങ്ങിയവ ബജറ്റിൽ ശ്രദ്ധ നൽകേണ്ട മറ്റ് പ്രധാന ഘടകങ്ങളാണ്.

കഴിഞ്ഞ ഭരണകാലത്ത് അവതരിപ്പിച്ച ആദ്യ ബജറ്റിൽ കോർപ്പറേറ്റ് നികുതി 30%എന്നത് 25% ആയി കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചിരുന്നു. 25% നികുതി സ്ലാബിന്റെ ആനുകൂല്യങ്ങൾ സർക്കാർ ക്രമേണ 250 കോടി രൂപയുടെ വിൽപനയുള്ള വ്യവസായങ്ങൾക്കും നൽകുകയുണ്ടായി, എന്നിരുന്നാലും, കോർപ്പറേറ്റ് നികുതി പിരിവിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന, 250 കോടി രൂപയ്ക്കു മുകളിൽ വിൽപനയുള്ള വൻകിട കമ്പനികൾ 30% നികുതി സ്ലാബിൽ തുടരുകയാണ്.

ഈ വൻകിട കോർപ്പറേറ്റുകൾക്ക് എന്തെങ്കിലും ആശ്വാസം നൽകുന്നത് നിക്ഷേപം വർധിപ്പിക്കുന്നതിനും കോർപ്പറേറ്റ് വരുമാനം വർധിപ്പിക്കുന്നതിനും സഹായിക്കും. ഈ പ്രതീക്ഷകൾ നിറവേറ്റാൻ ബജറ്റിനു കഴിയുകയും അടുത്ത 5 വർഷത്തേക്ക് ശക്തമായ പരിഷ്കരണ അജണ്ട അവതരിപ്പിക്കുകയും ചെയ്താൽ വിപണിയിൽ ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com