ഗ്രാൻഡ് ഐ10 ‘നിയോസ്’ വിപണിയിൽ
Mail This Article
×
ന്യൂഡൽഹി∙ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 ന്റെ പുതിയ തലമുറ മോഡൽ ‘നിയോസ്’ വിപണിയിലെത്തിച്ചു. 1.2 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ ഡീസൽ എൻജിനുകളാണുള്ളത്. രണ്ടിനുമൊപ്പം മാനുവൽ ഗിയർബോക്സും എഎംടി ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ട്. ഡീസൽ മോഡലിന് രണ്ടു പതിപ്പിലും 26.2 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. പെട്രോളിൽ എഎംടിയിൽ 20.5 കിലോമീറ്ററും മാനുവലിൽ 20.7 കിലോമീറ്ററുമാണ് മൈലേജ്. പെട്രോൾ എൻജിൻ ബിഎസ്6 ആണ്.
വയർലെസ് ഫോൺ ചാർജർ, ടച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്് സംവിധാനം, ഡിജിറ്റൽ സ്പീഡോ മീറ്റർ, റിയൽ എസി വെന്റ്, എബിഎസ്, 2 എയർ ബാഗുകൾ, എമർജൻസി സ്‌റ്റോപ് സിഗ്നൽ തുടങ്ങിയവ ലഭ്യമാണ്. വില പെട്രോൾ ശ്രേണിക്ക് 4.99 ലക്ഷം മുതൽ 7.13 ലക്ഷം രൂപ വരെ. ഡീസലിന് 6.70 ലക്ഷം– 7.99 ലക്ഷം രൂപ. നിലവിലെ ഗ്രാൻഡ് ഐ10 തുടരുമെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.