ADVERTISEMENT

കോട്ടയം ∙ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപഭോക്തൃ സമ്പർക്ക സംരംഭം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ തുടങ്ങി. 13 പൊതുമേഖലാ ബാങ്കുകളുടെയും യുഐഡിഎഐ, നബാർഡ്, സിഡ്ബി മുതലായ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന മേള എസ്ബിഐ ജനറൽ മാനേജർ അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഇടപാടുകാർ പങ്കെടുത്ത പരിപാടി യിൽ 5.84 കോടി രൂപയുടെ 62 വായ്പ അനുമതി പത്രികകൾ വിതരണം ചെയ്തു.

എല്ലാ ബാങ്കിങ് സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്ന ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അരവിന്ദ് ഗുപ്ത ആവശ്യപ്പെട്ടു. എസ്ബിഐ കോട്ടയം, ആലപ്പുഴ ജില്ലാ മേധാവി ജയതീർഥ വി. ജൈനപുർ, തിരുവനന്തപുരം മുഖ്യ ആസ്ഥാനത്തിലെ ഡപ്യൂട്ടി ജനറൽ മാനേജർമാരായ വിനായക് എൽ. കൈസറെ, സതീഷ്, രഘുറാം കുമാർ, എസ്ബിഐ ഓഫിസേഴ്സ് അസോസിയേഷൻ ഡിജിഎസ്. അലക്സ് ഇ.എം., എസ്ബിഐ സ്റ്റാഫ് യൂണിയൻ ഡിജിഎസ് വിനോദ് ഫിലിപ് മുതലായവർ പ്രസംഗിച്ചു.

4, 5 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് മേള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com