ഡെബിറ്റ് കാർഡിൽ ഇഎംഐയുമായി എസ്ബിഐ
Mail This Article
എസ്ബിഐ ഡെബിറ്റ് കാർഡ് ഇഎംഐ സൗകര്യമൊരുക്കുന്നു. ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് ഇടപാടുകാർക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 6 മുതൽ 18 മാസം വരെ ഇഎംഐ തിരഞ്ഞെടുക്കാം. പൈൻ ലാബുകൾ ബ്രാൻഡ് ചെയ്ത പിഒഎസ് മെഷീനുകളിൽ ഈ സൗകര്യം ലഭ്യമാണ്. പ്രോസസിങ് ഫീ ഇല്ല. നിലവിലുള്ള എസ്ബി അക്കൗണ്ട് ബാലൻസ് കണക്കിലെടുക്കാതെ തന്നെ വായ്പ ലഭ്യമാകും. ഇടപാട് നടത്തി ഒരു മാസത്തിനു ശേഷം അടയ്ക്കാൻ തുടങ്ങിയാൽ മതി.
മുൻകാല വായ്പാ തിരിച്ചടവും മറ്റു ഘടകങ്ങളും കണക്കിലെടുത്ത് തുടക്കമെന്ന നിലയിൽ 20 ലക്ഷം ഇടപാടുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിനോടകം എസ്എംഎസ് വഴി വിവരം കൈമാറിക്കഴിഞ്ഞു. ഒരാൾ വായ്പയ്ക്ക് അർഹനാണോ എന്നറിയാൽ DCEMI എന്ന് ടൈപ്പ് ചെയ്ത ശേഷം 567676 ലേക്ക് റജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചാൽ മതി. അല്ലെങ്കിൽ അക്കൗണ്ട് ഉള്ള ശാഖയിൽനിന്ന് വിവരം ലഭിക്കും. കടയിലെ പിഒഎസ് മെഷീനിൽ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ തന്നെ ഉപയോക്താവ് വായ്പയ്ക്ക് അർഹനാണോ എന്ന് കടയുടമയ്ക്ക് അറിയാൻ കഴിയും. കുറഞ്ഞത് 8000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങാം. ഉയർന്ന പരിധി ഒരു ലക്ഷം രൂപ.