ADVERTISEMENT

ന്യൂഡൽഹി ∙ മൊത്തം 3.92 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം ലേലം ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2,251 മെഗാഹെർട്സ് (എംഎച്ച്സെഡ്) സ്പെക്ട്രം ലേലത്തിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും ലേലം മാർച്ചിൽ നടക്കുമെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

എന്നാൽ, 5 ജി സേവനത്തിനായുള്ള സ്പെക്ട്രം (3300 – 3600 എംഎച്ച്സെഡ്) ലേലം ചെയ്യില്ല. 5 ജിക്ക് വേണ്ടത് ഉൾപ്പെടെ മൊത്തം 5.22 ലക്ഷം കോടിയുടെ സ്പെക്ട്രം ലേലത്തിനായിരുന്നു കഴിഞ്ഞ മേയിൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ അനുമതി നൽകിയത്. എന്നാൽ, 5ജിക്കായി ടെലികോം വകുപ്പ് നിർണയിച്ച സ്പെക്ട്രത്തിന്റെ ഒരു ഭാഗം നാവിക സേന ഉപയോഗിക്കുന്നു. 5 ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില താഴ്ത്തണമെന്ന് ടെലികോം കമ്പനികളും ആവശ്യപ്പെട്ടിരുന്നു.  നേരത്തെ 2016ലാണ് സ്പെക്ട്രം ലേലം ചെയ്തത്. അന്നത്തെ ചട്ടങ്ങളാണ് ഇത്തണവയും ബാധകമെന്ന് മന്ത്രി പറഞ്ഞു.  ലേലത്തുകയ്ക്കു പുറമെ, കമ്പനികൾ വാർഷിക വരുമാനത്തിന്റെ 3% സർക്കാരിനു നൽകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com