ADVERTISEMENT
വില കൂടിയതോടെ രാജ്യത്ത് ഇന്ധന ഉപയോഗം കുറയുന്നു. ഫെബ്രുവരിയിൽ 17.2 മില്യൻ ടൺ ആണ് ആകെ ഇന്ധനവിൽപന നടന്നത്. ഇത് മുൻകൊല്ലം ഫെബ്രുവരിയിലേതിനെക്കാൾ 4.9% കുറവാണ്. ജനുവരിയിലേതിനെക്കാൾ 4.6% കുറവുമാണിത്. സെപ്റ്റംബറിനുശേഷം ഏറ്റവും താഴ്ന്ന വിൽപനയാണ് കഴിഞ്ഞ മാസം നടന്നത്.ഇന്ധന വിൽപനയിൽ 40% വരുന്ന ഡീസലിന്റെ കച്ചവടം 8.5% താഴ്ന്ന് 6.55 മില്യൻ ടൺ ആയപ്പോൾ പെട്രോളിന്റേത് 3% കുറഞ്ഞ് 2.44 മില്യൻ ടൺ ആയി.അതേസമയം, പാചകവാതകത്തിന്റെ ഉപയോഗം കൂടി. 2020 ഫെബ്രുവരിയിലേതിനെക്കാൾ 7.6% ഉയർന്ന് 2.27 മില്യൻ ടൺ ആയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com