ADVERTISEMENT

തിരുവനന്തപുരം∙കോവിഡ് ഭീഷണിയിലായ ഈ കാലം ആയുർവേദം ലോകമെങ്ങും പ്രചരിപ്പിക്കാനുള്ള ഉത്തമ സമയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമതു ഗ്ലോബൽ ആയുർവേദ ഫെസ്റ്റി‍വൽ (ജി‍എഎഫ്) ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആയുർവേദത്തിന്റെ മഹത്വം ലോകമെങ്ങും ജനം തിരിച്ചറിയുന്നു. കോവിഡ് സാഹചര്യത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടുന്ന മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ ആവശ്യം രാജ്യാന്തര തലത്തിൽ തന്നെ വർധിച്ചു. ഇത് ആയുർവേദ മേഖലയ്ക്കു വളരാനുള്ള സാഹചര്യമാണു സൂചിപ്പിക്കുന്നത്. ഈ അവസരം നഷ്ടപ്പെടുത്തരുത്. ആഗോള വിനോദ സഞ്ചാരത്തിന് ഇന്ത്യയുടെ സംഭാവനയാണു വെൽനെസ് ടൂറിസം. ചികിത്സ മാത്രമല്ല, കുറഞ്ഞ ചെലവിൽ മനസ്സിനും ശരീരത്തിനും സമ്പൂർണ സൗഖ്യമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.ആയുർവേദത്തെ ആധുനിക ശാസ്ത്രത്തിനൊപ്പം സംയോജിപ്പിച്ചുള്ള ഗവേഷണങ്ങൾക്കും പുതിയ സംരംഭങ്ങൾ തുടങ്ങാനും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആയുഷ് മന്ത്രി കിരൺ റിജു, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ജിഎഎഫ് സെക്രട്ടറി ജനറൽ ഡോ.ജി.ജി.ഗംഗാധരൻ, ഫിക്കി പ്രസിഡന്റ് ഉദയ് ശങ്കർ, മുൻ പ്രസിഡന്റ് ഡോ.സംഗീത റെഡ്ഡി, കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ, കേന്ദ്ര ആയുഷ് അഡ്വൈസർ വൈദ്യ മനോജ് നേസരി, തുടങ്ങിയവർ പ്രസംഗിച്ചു. 8 ദിവസത്തെ ഫെസ്റ്റിവലിൽ 25 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരും സംരംഭകരും പങ്കെടുക്കുന്നുണ്ട്. സെമിനാറുകൾ, പ്രഭാഷണങ്ങൾ, ബിസിനസ് മീറ്റ് എന്നിവ നടക്കും. ഡിജിറ്റൽ എക്സി‍ബിഷനുകൾ www.gaf.co.in എന്ന വെബ്സൈറ്റിലൂടെ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com