ADVERTISEMENT

ന്യൂഡൽഹി ∙ ഇൻഷുറൻസ് മേഖലയിൽ വിദേശത്തുനിന്നു നേരിട്ടുള്ള മുതൽ മുടക്ക് (എഫ്ഡിഐ) പരിധി 74% ആയി ഉയർത്തുന്ന ഇൻഷുറൻസ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ എതിർപ്പ് അവഗണിച്ചാണു ബിൽ ശബ്ദവോട്ടോടെ പാസാക്കിയത്. കഴിഞ്ഞ 18നു രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. ഇതോടെ ബിൽ നിയമമാകാൻ വഴിയൊരുങ്ങി. നിലവിൽ മേഖലയിലെ വിദേശ നിക്ഷേപ പരിധി 49% ആണ്. 

വളർച്ചയ്ക്കാവശ്യമായ നിക്ഷേപം ഇൻഷുറൻസ് മേഖലയ്ക്ക് അനിവാര്യമാണെന്ന് ബിൽ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ അധിക ഫണ്ട് കണ്ടെത്താൻ ഇൻഷുറൻസ് മേഖലയിലുള്ളവരെ ഇതു സഹായിക്കും. 

പൊതുമേഖലയിലുള്ള ഇൻഷുറൻസ് കമ്പനികൾക്കു കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കും; സ്വകാര്യ മേഖലയിലുള്ളവ ഫണ്ട് സ്വന്തം നിലയിൽ കണ്ടെത്തണം. 

ധൃതി പിടിച്ചുള്ള നിയമനിർമാണമല്ല ഇത്. ഇൻഷുറൻസ് നിയന്ത്രണ, വികസന അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കൂടിയാലോചനകൾ നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com