ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ രാജ്യാന്തര യാത്രക്കാർക്ക് സാധനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. cochindutyfree.com വെബ്സൈറ്റിലൂടെയാണിത്. വിമാനമിറങ്ങി ഷോപ്പിൽ എത്തുമ്പോൾ ഈ സാധനങ്ങൾ ബില്ലടിച്ച് ലഭ്യമാക്കും. 

രാജ്യാന്തര ടെർമിനലിലെ പുറപ്പെടൽ വിഭാഗത്തിൽ കേരളത്തിലെ കരകൗശല വസ്തുക്കൾക്കും കേരളത്തിന്റെ തനത് രുചികൾക്കുമായി പ്രത്യേക വിഭാഗം തുറക്കും. പെർഫ്യൂമുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയ്ക്കായി അറൈവൽ ടെർമിനലിൽ പ്രത്യേക വിഭാഗവും ഒരുക്കുന്നുണ്ട്. ഇതുൾപ്പെടെ ഡ്യൂട്ടിഫ്രീ ബിസിനസിൽ പുതുമകൾ കൊണ്ടുവരാൻ ഇന്നലെ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡ് (സിഡിആർഎസ്എൽ) ബോർഡ് യോഗം തീരുമാനിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസിനെ സിഡിആർഎസ്എൽ എക്‌സിക്യൂട്ടിവ് ചെയർമാനായി യോഗം നിയമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com