ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യാന്തര ഐടി കമ്പനിയായ ഐബിഎം കൊച്ചിയിൽ സോഫ്റ്റ്‌വെയർ ലാബ് തുടങ്ങുന്നു. ഹൈബ്രിഡ് ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലുള്ള ഉൽപന്ന വികസന പദ്ധതികളാണ് പുതിയ സെന്ററിലുണ്ടാവുക. ഐബിഎം ഇന്ത്യ എംഡി സന്ദീപ് പട്ടേൽ, സോഫ്റ്റ്‌വെയർ ലാബ്സ് വൈസ് പ്രസിഡന്റ് ഗൗരവ് ശർമ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനുമായി വിഡിയോ കൂടിക്കാഴ്ച നടത്തി.

ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഓട്ടമേഷൻ, ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉൽപന്നങ്ങൾ നിർമിക്കാനാണ്  ലക്ഷ്യമിടുന്നത്. ഇൻഫോപാർക്കിലായിരിക്കും പുതിയ ലാബ് എന്നാണു സൂചന. ആദ്യഘട്ടത്തിൽ 400 പേരെ നിയമിക്കും. ഡിജിറ്റൽ നോളജ് ഇക്കോണമിയായി കേരളത്തെ വളർത്താനുള്ള സർക്കാരിന്റെ കാഴ്ചപ്പാടുകൾ ഐബിഎം സംഘവുമായി ചർച്ച നടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര നിലവാരമുള്ള വിദഗ്ധരുടെ സേവനം കേരളത്തിൽ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് സന്ദീപ് പട്ടേൽ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com