ADVERTISEMENT

കൊച്ചി∙ കോവിഡ് കാലത്ത് ആളുകൾ വീടുകളിലേക്കു ചുരുങ്ങിയതോടെ സിനിമാ വിപണി കയ്യടക്കുകയാണ് പ്രാദേശിക ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകൾ. ഒരു വർഷത്തിനിടെ കേരളത്തിൽ മാത്രം തുടങ്ങിയത് ഏകദേശം 15 ഒടിടി പ്ലാറ്റ്ഫോമുകൾ. ഒരു വർഷത്തിനകം അത് 50ന് അടുത്തെത്തുമെന്നാണു സൂചന. മാസത്തിൽ 10 സിനിമകൾ വരെ റിലീസ് ചെയ്യുന്ന മുൻനിര പ്രാദേശിക പ്ലാറ്റ്ഫോമുകളുണ്ട്.  30–40 കോടിയുടെ ബിസിനസാണ് ഇപ്പോൾ പ്രാദേശിക ഒടിടികളിൽ നടക്കുന്നത്. 

പ്രയോജനം ചെറുചിത്രങ്ങൾക്ക്

ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള വമ്പൻ പ്ലാറ്റ്ഫോമുകൾ താരമൂല്യമുള്ള വൻ ബജറ്റ് ചിത്രങ്ങൾക്കു പ്രാധാന്യം നൽകുമ്പോൾ ചെറിയ സിനിമകളിലാണ് പ്രാദേശിക ഒടിടികൾ കണ്ണുവയ്ക്കുന്നത്. ഇതിന്റെ ഗുണം ലഭിക്കുന്നതാകട്ടെ പുതുമുഖക്കാരുടെ സിനിമകൾക്കും. തിയറ്ററിൽ റിലീസ് ചെയ്യുന്നതിലും എളുപ്പത്തിൽ സിനിമ ജനങ്ങളിലേക്കെത്തിക്കാനുള്ള മികച്ച അവസരമാണ് പുതുമുഖങ്ങൾക്കു ലഭിക്കുന്നത്. മികച്ച അഭിപ്രായം കിട്ടിയാൽ വമ്പൻ പ്ലാറ്റ്ഫോമുകളും സിനിമ ഏറ്റെടുത്തെന്നു വരാം.

വെറും സ്ട്രീമിങ് മാത്രമല്ല

വൻ മുതൽമുടക്കുള്ള ഈ മേഖലയിൽ കടുത്ത മത്സരം നേരിടാൻ മൾട്ടിപ്പിൾ സ്ട്രീമിങ്, ഒരു സിനിമ ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന നോൺ എക്സ്ക്ലൂസീവ് റിലീസ്, കേബിൾ ടിവി ഓപ്പറേറ്റർമാരുമായി സഹകരിച്ചുള്ള സിനിമ സ്ട്രീമിങ് എന്നിങ്ങനെ പല വഴികൾ തേടുകയാണ് ഒടിടി രംഗം. ഇതിനു പുറമേ അഭിനേതാക്കൾ, തിരക്കഥാകൃത്തുക്കൾ, ലൊക്കേഷൻ, ഷൂട്ടിങ് ഉപകരണങ്ങൾ തുടങ്ങി ഒരു സിനിമയ്ക്കു വേണ്ട എല്ലാം തിരഞ്ഞെടുക്കാൻ സൗകര്യം ഒരുക്കുന്ന ഒടിടികളും കളത്തിലുണ്ട്.

സബ്സ്ക്രിപ്ഷൻ ഇല്ലാതെ, കാണേണ്ട സിനിമ മാത്രം പണം കൊടുത്തു കാണുന്ന പേ പെർ വ്യൂ മിക്ക പ്ലാറ്റ്ഫോമുകളും പിന്തുടരുന്നു. കാഴ്ചക്കാരുടെ എണ്ണത്തിനനുസരിച്ച് തുക നിർമാതാവിനും പ്ലാറ്റ്ഫോമിനും ലഭിക്കും. ഒടിടികൾ വളർന്നാലും വലിയ ബജറ്റ് സിനിമകളുമായി തിയറ്ററുകൾ സജീവമാകുമെന്നു തന്നെയാണ് സിനിമാ പ്രവർത്തകരുടെ പ്രതീക്ഷ. ആദ്യം തിയറ്റർ, പിന്നെ ഒടിടി, സാറ്റലൈറ്റ് എന്ന രീതിയിൽ പ്രദർശനം മാറുമെന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com