ADVERTISEMENT

തിരുവനന്തപുരം∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഒരു വർഷം കേരളത്തിലേക്കെത്തുന്നതു 300 കോടി കോഴിമുട്ടകളും 40 കോടി താറാവു മുട്ടകളും. ഇതുവഴി 1500 കോടി രൂപയാണു മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നത്. കേരളത്തിന്റെ ആവശ്യവും ഉൽപാദനവും തമ്മിൽ 310.88 കോടി മുട്ടയുടെ അന്തരമുണ്ടെന്നു മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. ‌

ഐസിഎംആർ നിർദേശപ്രകാരം മുതിർന്ന ഒരാൾക്കു പ്രതിവർഷം 180 മുട്ടയും കുട്ടിക്ക് 90 മുട്ടയും ആവശ്യമാണ്. ഇതനുസരിച്ചു കേരളത്തിൽ വർഷം 529 കോടി മുട്ടയാണ് ആവശ്യം. എന്നാൽ ആഭ്യന്തര ഉൽപാദനം 218.12 കോടി മാത്രമാണ്. ഈ ന്യൂനത പരിഹരിക്കണമെങ്കിൽ വർഷം 300 ലക്ഷം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് അധികമായി നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com