ADVERTISEMENT

തിരുവനന്തപുരം∙ കേരള കൈത്തറിയെ രാജ്യാന്തര വിപണിയിൽ എത്തിക്കുന്നതിനു മുദ്രയും ബ്രാൻഡിങ്ങും കൂടുതൽ സഹായകരമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂല്യവർധിത കൈത്തറി ഉൽപന്നങ്ങളുടെ ബ്രാൻഡിങ് പദ്ധതിയുടെ ഉദ്ഘാടനവും കേരള കൈത്തറി മുദ്രയുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈത്തറി ഉൽപന്നങ്ങളുടെ ഓൺലൈൻ മാർക്കറ്റിങ് വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. 

മുദ്ര രൂപകൽപന ചെയ്ത തലശ്ശേരി സ്വദേശിയായ അധ്യാപകൻ കെ.കെ.ഷിബിനു മുഖ്യമന്ത്രി ഉപഹാരം നൽകി. കേരളത്തിലെ തിരഞ്ഞെടുത്ത മൂല്യവർധിത കൈത്തറി ഉൽപന്നങ്ങളെ രാജ്യാന്തര തലത്തിൽ ബ്രാൻഡ് ചെയ്യുകയാണു പദ്ധതിയുടെ ലക്ഷ്യം. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പത്മശ്രീ ലഭിച്ച നെയ്ത്തു വ്യവസായി ഗോപിനാഥ്, കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടർ കെ.എസ്.പ്രദീപ്കുമാർ, കെ.പി. സഹദേവൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com