‘മുദ്ര’യുടെ പേരിൽ വ്യാജ കത്ത്
Mail This Article
×
ന്യൂഡൽഹി∙ സംരംഭകർക്കുള്ള മുദ്ര വായ്പയുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോൺ അനുവദിച്ചെന്നും പ്രോസസിങ് ചാർജായി 4,500 രൂപ നൽകണമെന്നും പറയുന്ന കത്താണ് പലർക്കും ലഭിക്കുന്നത്. പണം കൈമാറാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയിട്ടുണ്ട്. പലർക്കും ഇത്തരത്തിൽ നഷ്ടമായതിനെത്തുടർന്നാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്ത വരുത്തിയത്. മൈക്രോ യൂണിറ്റ് ഡവലപ്മെന്റ് ആൻഡ് റിഫിനാൻസ് ഏജൻസി (മുദ്ര) എന്ന ചെറുകിട വായ്പാവിതരണ സംവിധാനം 2016ലെ ബജറ്റിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചതാണ്. രാജ്യത്തെ ചെറുകിട വാണിജ്യ, വ്യവസായ സംരംഭകർക്കു സംരംഭവികസനത്തിനു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.