ഹോണ്ട സിറ്റി ഹൈബ്രിഡ് എത്തുന്നു
Mail This Article
×
കൊച്ചി∙ ഹോണ്ട കാർസ്, പെട്രോൾ എൻജിനും വൈദ്യുത മോട്ടറുമുള്ള (ഹൈബ്രിഡ്) സിറ്റി ഇ–എച്ച്ഇവി സെഡാൻ അവതരിപ്പിച്ചു. ബുക്കിങ് തുടങ്ങി. അടുത്ത മാസം വിപണനം ആരംഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ല. സ്വയം ചാർജ് ആകുന്ന (സെൽഫ് ചാർജിങ്) ബാറ്ററി സംവിധാനമുള്ള 2 മോട്ടറുകളും 1.5 ലീറ്റർ പെട്രോൾ എൻജിനുമാണിതിന്.
126 എച്ച്പി കരുത്തും പെട്രോൾ ലീറ്റർ 26.5 കിലോമീറ്റർ ഇന്ധനക്ഷമതയുമുണ്ടെന്നു കമ്പനി അറിയിച്ചു. പെട്രോൾ മോഡലിനെക്കാൾ 40–45% ഇന്ധനക്ഷമത കൂടുതലാണിത്. ആധുനിക സുരക്ഷാ സംവിധാനങ്ങളും കണക്ടിവിറ്റിയുമുള്ള മോഡലാണ് സിറ്റി ഇ–എച്ച്ഇവി എന്ന് ഹോണ്ട കാർസ് ഇന്ത്യ മേധാവി തകുയ സുമുറ പറഞ്ഞു. രാജസ്ഥാനിലെ തപുകരയിലാണു നിർമാണം.
Content Highlights: Honda city
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.