ADVERTISEMENT

മുംബൈ∙ഉയരുന്ന എണ്ണവില നാണ്യപ്പെരുപ്പം വർധിപ്പിക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചപ്പോൾ സൂചികകൾ നിലംപൊത്തി. ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് 3.11 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്നലെ മാത്രം സംഭവിച്ചതായാണ് കണക്ക്. മുംബൈ ഓഹരി സൂചിക സെൻസെക്സ് 1,016.84 പോയിന്റ് (1.84%) ഇടിഞ്ഞ് 54,303.44ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 276.30 പോയിന്റ് (1.68%) ഇടിഞ്ഞ് 16,201.80ൽ ക്ലോസ് ചെയ്തു. ഒപ്പം ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തപ്പോൾ വിപണിയുടെ പതനം പൂർണമായി. 

ഈ ആഴ്ചയിൽ സെൻസെക്സിന് നഷ്ടം 1,465.79 പോയിന്റ് (2.63%). നിഫ്റ്റിക്ക് നഷ്ടം 382.50 പോയിന്റും (2.31%). യുഎസ് ഓഹരി വിപണിയിലെ വിറ്റൊഴിക്കലിന്റെ ചുവടുപിടിച്ച് വിപണനം നടന്ന ടോക്യോ, ഹോങ്കോങ്, സോൾ ഓഹരി വിപണികളിൽ സൂചികകൾ വലിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഷാങ്ഹായ് സൂചിക നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്ന സൂചന യൂറോപ്യൻ സെൻട്രൽ ബാങ്ക് നൽകിയതിനെത്തുടർന്ന് യൂറോപ്പിലും ഓഹരി വിപണികൾ വിൽപന സമ്മർദം നേരിടുകയാണ്. 

രൂപയും തളർന്നു

ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് 11 പൈസയുടെ ഇടിവുണ്ടായി. താൽക്കാലികമായി ഡോളറിന് 77.85 രൂപ ആയിരുന്നു ഇന്നലത്തെ ക്ലോസിങ്. 

എണ്ണവില ഉയരുന്നു

രാജ്യാന്തര എണ്ണവില സൂചിക ബ്രെന്റ് ക്രൂഡിന് 0.45% വർധന. ബാരലിന് 123.62 ഡോളർ ആയിരുന്നു ഇന്നലത്തെ വില. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന് ബാരലിന് 121.28 ഡോളർ എത്തി ഇന്നലെ. ഒരു ദശകത്തിലെ ഉയർന്ന വിലയാണിത്. എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിലയിൽ മാറ്റമുണ്ടായില്ല.

English Summary: Stock market, sensex update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com