ADVERTISEMENT

വിപണി

വളരെ വിശാലമായ ഒരു വിപണി കപ്പയുടെ ചിപ്സിനുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും വിദേശത്തു തന്നെയും ഇത്തരം ഹോം മെയ്ഡ് സ്നാക്സുകൾക്ക് ആവശ്യക്കാർ ഏറെ. സൂപ്പർ മാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, പലചരക്കു കടകൾ, ഹോട്ടലുകൾ, പെട്ടിക്കടകൾ തുടങ്ങി എവിടെയും കപ്പ ചിപ്സ് വിൽക്കാം. വിദേശത്തേക്ക് ഔട് സോഴ്സ് ചെയ്യുന്നവരെ തുടക്കത്തിൽ സമീപിക്കുന്നതു നന്നായിരിക്കും. റെയിൽവേയുടെ ഷോപ്പുകളിൽ കപ്പ ചിപ്സിനു വലിയ ഡിമാൻഡുണ്ട്. വിതരണക്കാരെയും ലഭിക്കാൻ സാധ്യതയുണ്ട്.

ഓൺലൈൻ മാധ്യമങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു കൺസ്യൂമർ ഉൽപന്നമാണ് ഇത്. പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ വഴിയും വിൽക്കാൻ അവസരം ഉണ്ട്. എണ്ണ കുറച്ചു കുടിക്കുന്ന വാക്വം ഫ്രൈഡ് ചിപ്സ് ഇനങ്ങളും നന്നായി വിൽക്കാൻ കഴിയുന്നവയാണ്. എന്നാൽ ഇതിനു കൂടുതൽ മെഷിനറി നിക്ഷേപം ആവശ്യമാണ്.

അടിസ്ഥാന സൗകര്യങ്ങൾ

വീട്ടിൽ തന്നെ ഇത്തരം ബിസിനസുകൾ പ്ലാൻ ചെയ്യാം. 200 ചതുരശ്ര അടി കെട്ടിടം തയാറാക്കി എടുത്താൽ മതി. അരിയുന്ന മെഷിനറികൾ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാവുന്നതാണ്. ചിപ്സ് ഐക്യരൂപം വരുത്താൻ മെഷീൻ ഉപയോഗിക്കുന്നതാണു നല്ലത്. വറുക്കുന്നതിനുള്ള ചട്ടികൾ, പാത്രങ്ങൾ, ബ്രിക്കെറ്റ് അടുപ്പ് എന്നിവയാണു വേണ്ടത്. വീട്ടിലെ സൗകര്യങ്ങൾ തന്നെ ഉപയോഗപ്പെടുത്തി തുടങ്ങിയാൽ മതി. എന്നാൽ ബിസിനസ് വളരുന്നതനുസരിച്ച് മെഷീനുകളുടെ സഹായത്തോടെ പ്ലാന്റ് തുടങ്ങണം.തീരെ നഷ്ടസാധ്യത ഇല്ലാത്ത ഒരു സംരംഭമാണ് ചിപ്സുകളുടേത്. വിപണി ആവശ്യപ്പെടുന്നതനുസരിച്ചു മറ്റു ചിപ്സും ഇതേ സംവിധാനത്തിൽ ചെയ്യാനാകും.

∙നാളെ വായിക്കാം: മറ്റൊരു സംരംഭത്തെപ്പറ്റി

ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com