ADVERTISEMENT

ന്യൂഡൽഹി∙ റീപോ നിരക്കിലെ വർധനയിലൂടെ കോവിഡിനു മുൻപുള്ള പലിശ നിരക്കിലേക്കു തിരിച്ചു പോയിരിക്കുകയാണ് റിസർവ് ബാങ്ക്. 2019 ഓഗസ്റ്റിലാണ് 5.4% റീപോ ഇതിനു മുൻപ് ഉണ്ടായിരുന്നത്. 2020ൽ കോവിഡിന്റെ തുടക്ക സമയത്ത് 5.15% ആയിരുന്നു റീപോ. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായി ഈ വർഷം മേയിൽ ആണു പലിശ വർധിപ്പിച്ചത്.

വർധന തുടരും

സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിലും വർധന പ്രതീക്ഷിക്കാമെന്ന സൂചനയും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നൽകി. ഇക്കൊല്ലം ഇനി 0.5% വരെ വർധനയുണ്ടാകാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നാണ്യപ്പെരുപ്പ ഭീഷണി 6 മാസമായി ആർബിഐയുടെ സഹന പരിധിയായ 6 ശതമാനത്തിനു മുകളിൽ തുടരുകയാണ്. ജൂണിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് 7.01 ശതമാനമാണ്. ഈ സാമ്പത്തികവർഷത്തിലെ നാണ്യപ്പെരുപ്പനിരക്ക്  6.7 ശതമാനമായിരിക്കും എന്ന അനുമാനം നിലനിർത്തിയിട്ടുണ്ട്. ജിഡിപി വളർച്ചയുടെ അനുമാനക്കണക്ക് 7.2 ശതമാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com