സീറ്റ് ബൽറ്റ് അലാം പ്രവർത്തനരഹിതമാക്കുന്ന ക്ലിപ്പ് വിൽപനയ്ക്ക്; ആമസോണിന് നോട്ടിസ്
Mail This Article
ന്യൂഡൽഹി∙ കാറുകളിലെ സീറ്റ് ബൽറ്റ് അലാമുകൾ പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ വിൽക്കുന്നതിൽ നിന്ന് ആമസോണിനെ വിലക്കി കേന്ദ്ര സർക്കാർ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇത്തരം ഉപകരണങ്ങളുടെ വിൽപന നിർത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഇത്തരം മെറ്റൽ ക്ലിപ്പുകളുടെ വിൽപന നിയമ വിരുദ്ധമല്ലെങ്കിലും ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിന്റെ പ്രാധാന്യം വർധിച്ചതെന്ന് മന്ത്രി പറഞ്ഞു.
പിൻസീറ്റിൽ ഇരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പരുക്ക് മാരകമായതെന്നാണ് പൊലീസ് പറയുന്നത്. ആമസോൺ വിൽക്കുന്ന ക്ലിപ്പുകൾ സീറ്റ് ബൽറ്റ് ഘടിപ്പിക്കുന്ന ഭാഗത്ത് തിരുകി വച്ചാൽ ബൽറ്റ് ഇടാതിരുന്നാലും അലാം മുഴങ്ങില്ല. ഇതിന് 249 രൂപയാണ് വില.
English Summary: Seat belt alarm control clip