ADVERTISEMENT

മുംബൈ∙ 2022ൽ ഇന്ത്യൻ ഓഹരി വിപണിയെ കൈവിട്ട് വിദേശ നിക്ഷേപകർ. കഴിഞ്ഞ മൂന്നു വർഷം വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടിയ നിക്ഷേപകർ, 2022ൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ വിറ്റഴിക്കലാണ് നടത്തിയത്. ഏകദേശം 1.21 ലക്ഷം കോടിരൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിറ്റു. കടപ്പത്രവിപണിയിൽ നിന്ന് 16,600 കോടി രൂപയും പിൻവലിച്ചു. കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കൂട്ടിയതും, ക്രൂഡ് ഓയിൽ വില ഉയർന്നതും, റഷ്യ– യുക്രെയ്ൻ യുദ്ധത്തോടെ ഉൽപന്നങ്ങളുടെ വില കൂടിയതും, ലോകരാജ്യങ്ങൾ സാമ്പത്തിക നയങ്ങൾ കർശനമാക്കിയതുമാണ് ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരെ അകറ്റിയത്. 2008ൽ ആണ് ഇതിനു മുൻപ് വിദേശ നിക്ഷേപകരുടെ കൂടുതൽ വിറ്റഴിക്കൽ നടന്നത്; 53000 കോടി രൂപ.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുള്ള വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ 2022ന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കൽ താരതമ്യേന കുറവായിരുന്നു. എന്നാൽ ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ സ്ഥിതി വഷളാക്കി. 2021ൽ 25,752 കോടി രൂപയാണ് വിദേശ നിക്ഷേപകരുടേതായി ഓഹരിവിപണിയിൽ എത്തിയത്. 2020ൽ 1.7 ലക്ഷം കോടി, 2019ൽ 1.01 ലക്ഷം കോടി എന്നിങ്ങനെയും എത്തി.

 

വിദേശ നിക്ഷേപകർ ഓഹരി ഏറ്റവും കൂടുതൽ വിറ്റഴിച്ചത്

 

1998– 740 കോടി രൂപ

2008– 53000 കോടി

2011– 27,000 കോടി

2018–33,000 കോടി

2022– 1.21 ലക്ഷം കോടി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com