ADVERTISEMENT

ന്യൂഡൽഹി∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337 കോടി രൂപ പിഴ ചുമത്തിയതിനെതിരെ നൽകിയ അപ്പീലിൽ ഗൂഗിളിന് തിരിച്ചടി. പിഴ നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്റെ ആവശ്യം ദേശീയ കമ്പനി നിയമ അപ‍്‍ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) നിരാകരിച്ചു. ഒപ്പം പിഴയുടെ 10% (ഏകദേശം 133.77 കോടി രൂപ) ഉടൻ അടയ്ക്കാനും നിർദേശം നൽകി. വിഷയത്തിൽ കോംപറ്റീഷൻ കമ്മിഷന് ട്രൈബ്യൂണൽ നോട്ടിസ് നൽകി. ഫെബ്രുവരി 13ന് വിഷയം വീണ്ടും പരിഗണിക്കും. 

ആൻഡ്രോയ്ഡ് ഉപയോഗത്തിൽ ഉപയോക്താക്കളുടെ സുരക്ഷ, സ്മാർട്ഫോണുകളുടെ വിലവർധന അടക്കം ചൂണ്ടിക്കാട്ടിയാണ് ഗൂഗിൾ സിസിഐ ഉത്തരവിനെ ചോദ്യം ചെയ്തത്. ഒക്ടോബർ 20ന് സിസിഐ ചുമത്തിയ പിഴയ്ക്കെതിരെ അപ്പീൽ നൽകാൻ 2 മാസമെടുത്തു. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം അപ്പീൽ നൽകിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കേസിൽ കക്ഷി ചേരാനായി ഡിജിറ്റൽ മാപ്പിങ് കമ്പനിയായ 'മൈപ്മൈഇന്ത്യ' അപേക്ഷ നൽകി. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനാണ് ഒക്ടോബറിൽ ഗൂഗിളിന് പിഴയിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com