ADVERTISEMENT

കൊച്ചി∙ ഓട്ടോ വേൾഡ് എക്സ്പോയിൽ പ്രധാന താരങ്ങളിൽ ഒരാളായി കാണികളെ വരവേൽക്കുന്നത് ഫോക്സ് വാഗന്റെ ഒരു വാനാണ്. പല സിനിമകളിലും കണ്ടു ‘മുഖപരിചയമുള്ള’താണ് മൈക്രോ ബസ് എന്നറിയപ്പെടുന്ന 1972 മോഡൽ ഫോക്സ് വാഗൺ കോംബി വാൻ. 50 വർഷം മുൻപ് കോഴിക്കോട്ടെ നിർമല ആശുപത്രിക്ക് ആംബുലൻസായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ജർമനിയിൽ നിന്നു വരുത്തി സമ്മാനിച്ചതാണ്. 

കോംബി വാനിനു തൊട്ടടുത്ത് തൊണ്ണൂറുകളിലെ ‘മിനി’ വിശ്രമിക്കുന്നുണ്ട്. ചുവപ്പിൽ വെള്ള വരകളുള്ള മിനി കൂപ്പറിനൊപ്പം ഫോട്ടോ എടുക്കാൻ തിരക്കേറെ. ബിഎംഡബ്ല്യു കമ്പനി മിനിയെ ഏറ്റെടുക്കുന്നതിനു മുൻപുള്ള മോഡലാണിത്, യുകെയിൽ നിന്ന് ഇറക്കുമതി ചെയ്തത്. കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാന്റേതാണ് രണ്ടു വാഹനങ്ങളും. 

കൂടാതെ 1937 മോഡൽ മോറിസ് 8, 1965 മോഡൽ വില്ലീസ്, മെഴ്സിഡീസ് ബെൻസ് ഇ 220, ബിഎംഡബ്ല്യു 525 ഐ, ഫിയറ്റ് പ്രീമിയർ പദ്മിനി എന്നിവയും പ്രദർശനത്തിലുണ്ട്. തലയെടുപ്പ് ഒട്ടും കുറയ്ക്കാത്ത മറ്റൊരാൾ നീല കുപ്പായക്കാരൻ ലാൻഡ് ക്രൂസറാണ്. അപൂർവമായ 1984 ടൊയോട്ട ലാൻഡ് ക്രൂസർ സീരീസ് 40ൽ ഉൾപ്പെട്ട 3 ഡോർ മോഡൽ കരുത്തനു കൂട്ട് ഡീസൽ എൻജിനാണ്. ഈ ഫോർ വീൽ ഡ്രൈവ് വാഹനം കൊച്ചി സ്വദേശി ജയദേവ് ഗോപകുമാറിന്റേതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com