ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ പാക്കേജ് ചെയ്തു വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിൽ നിർദേശിച്ച പരിഷ്കാരം അനിശ്ചിതത്വത്തിൽ. സ്റ്റാർ റേറ്റിങ് വഴിയുള്ള ലേബലിങ്ങായിരുന്നു കരടുരേഖയിൽ നിർ‍ദേശിച്ചിരുന്നത്. എന്നാൽ, ഈ രീതി ഫലപ്രദമാകില്ലെന്നും പാക്കറ്റ് കവറിൽ നേരിട്ടുള്ള മുന്നറിയിപ്പു നൽകുന്നതാണ് ഗുണം ചെയ്യുകയെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, എയിംസ് എന്നിവ നിലപാട് അറിയിച്ചതാണു പ്രധാന തടസ്സം.

ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യഗുണനിലവാരം കണക്കിലെടുത്ത്, സ്റ്റാർ റേറ്റിങ് നൽകാനായിരുന്നു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റിയുടെ നീക്കം. അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനു നേരിട്ടുള്ള മുന്നറിയിപ്പാകും നല്ലതെന്നാണ് ഐസിഎംആറും എയിംസും നിലപാട് എടുത്തത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ ഉൽപാദക കമ്പനികൾ സ്റ്റാർ റേറ്റിങ്ങിനെ അനുകൂലിച്ചു. ഓരോ ഭക്ഷ്യവസ്തുവിലെയും അടിസ്ഥാനഘടകങ്ങളും എത്ര ശതമാനം വീതമെന്നും മാത്രം രേഖപ്പെടുത്തുന്നതാണ് നിലവിലെ രീതി. 

ഇതു പരിഷ്കരിച്ചുള്ളതാണ് സ്റ്റാർ റേറ്റിങ്. കൂടുതൽ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾക്കു കൂടുതൽ സ്റ്റാർ റേറ്റിങ് ലഭിക്കും. സ്റ്റാർ രേഖപ്പെടുത്തുമെന്നല്ലാതെ, ഭക്ഷ്യവസ്തുക്കളിലെ ഘടകപദാർഥകളുടെ തോത്(ഉപ്പ്, പഞ്ചസാര തുടങ്ങിയവ) അറിയാനാകില്ല. ഇവയുടെ കണക്ക് വെറുതെ നൽകുന്നതിനപ്പുറം ഇവ ആരോഗ്യകരമാണോ അല്ലയോ എന്നത് അറിയാനാകുമെന്നാണ് സ്റ്റാ‍ർ റേറ്റിങ്ങിന്റെ നേട്ടമായി പറഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com