ADVERTISEMENT

തിരുവനന്തപുരം∙ അമേരിക്ക ആസ്ഥാനമായുള്ള വൈ കോംപിനേറ്റിന്റെ (വൈസി) വേനൽക്കാല ഫണ്ടിങ് സൈക്കിൾ പ്രോഗ്രാം 2023ൽ പങ്കെടുക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ്പ് മിഷൻ അവസരമൊരുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 500000 യുഎസ് ഡോളർ ധനസഹായമായി ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം, മാർഗനിർദേശം എന്നിവ നൽകുന്നതും നിക്ഷേപക അവസരങ്ങൾ  തുറക്കാൻ സഹായിക്കുന്നതുമായ ആഗോളതലത്തിലെ അംഗീകരിക്കപ്പെട്ട ആക്സിലറേറ്റർ പരിപാടികളിൽ ഒന്നാണിത്.

സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള 8 സ്റ്റാർട്ടപ്പുകൾ നേരത്തെ വൈസി പരിപാടിയുടെ വിവിധ പതിപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെ നടക്കാനിരിക്കുന്ന 3 മാസത്തെ പരിപാടിയിൽ പങ്കെടുക്കാൻ തയാറെടുക്കുന്ന സ്റ്റാർട്ടപ്പുകളെ പരിശീലിപ്പിക്കുന്നതിനായി ഓൺലൈൻ ശിൽപശാലയും സംഘടിപ്പിച്ചിരുന്നു. റജിസ്ട്രേഷനുള്ള അവസാന തീയതി ഈമാസം 8. അപേക്ഷിക്കാൻ: https://www.ycombinator.com/apply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com