ADVERTISEMENT

തിരുവല്ല ∙ പൊതുമേഖലയിലെ ഏക ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണ കമ്പനിയായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉൽപാദനം ഇരട്ടിയാക്കുന്നു. 2 പുതിയ സെമി ഓട്ടമാറ്റിക് ബോട്ട്ലിങ് ബെൽറ്റുകൾ കൂടി സ്ഥാപിച്ചാണ് ഉൽപാദനം പ്രതിദിനം 8000 കെയ്സിൽനിന്ന് 15000 ആക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ബെൽറ്റുകൾ പ്രവർത്തിച്ചു തുടങ്ങും.

നിലവിൽ ജവാൻ ത്രീ എക്സ് റം ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. 3 മാസത്തിനുള്ളിൽ ജവാൻ പ്രീമിയം ത്രീ എക്സ് റം കൂടി ഉൽപാദിപ്പിക്കും. ഒരു ലീറ്റർ കുപ്പിക്കു പുറമേ 500 മില്ലി, 750 മില്ലി കുപ്പികളിലും പുറത്തിറക്കും. പുതിയ ബെൽറ്റുകളുടെ സ്വിച്ച് ഓൺ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com