വിപ്രോ : ലാഭം 11,350 കോടി; ഓഹരികൾ തിരികെ വാങ്ങും
Mail This Article
×
ന്യൂഡൽഹി∙ ഐടി കമ്പനിയായ വിപ്രോ മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 3074 .5 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 0.4 ശതമാനം കുറവ്. നിക്ഷേപകരിൽ നിന്ന് 26.96 കോടി ഓഹരികൾ തിരിച്ചു വാങ്ങാനും (ഷെയർ ബൈബാക്ക്) ബോർഡ് യോഗം അനുമതി നൽകി. ഇതിനായി 12,000 കോടി രൂപ ചെലവഴിക്കും. ഒരു ഓഹരിക്ക് 445 രൂപ നിരക്കിലാണ് തിരിച്ചു വാങ്ങുന്നത്. ഇതിനു മുൻപ് 4 തവണ കമ്പനി ഷെയർ ബൈബാക്ക് പ്രപിച്ചിട്ടുണ്ട്.
മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ വരുമാനം 23,190.3 കോടി രൂപയിലെത്തി. വർധന 11.17 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 11,350 കോടിയാണ്. 7.1 ശതമാനം കുറവ്. അതേസമയം, വരുമാനം 14.4 ശതമാനം ഉയർന്ന് 90,487.6 കോടിയിലെത്തി. എൻഎസ്ഇയിൽ ഓഹരി വില 374.90 രൂപയിൽ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.