ADVERTISEMENT

ന്യൂഡൽഹി∙ വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ നടത്തുന്ന 7 ലക്ഷം വരെയുള്ള ഇടപാടുകൾക്ക്  20% ടിസിഎസ്(സ്രോതസ്സിൽ നിന്നു ശേഖരിക്കുന്ന നികുതി) ഈടാക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു. റിസർവ് ബാങ്കിന്റെ, ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിയുടെ (ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം –എൽആർഎസ്) കീഴിലാക്കി വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചണ് സർക്കാർ ജൂലൈ ഒന്നു മുതൽ 20% ടിസിഎസ് എന്ന നിബന്ധന കൊണ്ടുവന്നത്.

വിനോദസഞ്ചാരികളുടെയും മറ്റും ചെലവിൽ കാര്യമായ വർധന വരുത്തുന്ന തീരുമാനം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാമ്പത്തിക വർഷത്തിൽ 7 ലക്ഷം രൂപ വരെ വിദേശത്തു ചെലവാക്കിയാൽ, ചെലവാക്കുന്ന തുകയുടെ 20% നികുതി ഈടാക്കില്ലെന്നും ഈ വിഷയത്തിൽ ഇനി ആശയക്കുഴപ്പങ്ങളില്ലെന്നും ധനമന്ത്രാലയം ഇന്നലെ വിശദീകരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി ചെലവാക്കുന്ന തുകയിൽ ഇളവു തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com