ഉൽപാദന പ്രവർത്തനം ഉയരത്തിൽ
Mail This Article
×
ന്യൂഡൽഹി∙ മേയിലെ രാജ്യത്തെ ഉൽപാദന പ്രവർത്തനം 31 മാസത്തെ ഉയർന്ന നിലയിലെത്തി. എസ്‍ആൻഡ്പിയുടെ ഉൽപാദന രംഗത്തെ പർച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ) ഏപ്രിലിലെ 57.2ൽ നിന്ന് 58.7 ആയി ഉയർന്നു. 2020 ഒക്ടോബറിനു ശേഷം ഈ മേഖലയിൽ സൂചിക ഇത്ര ശക്തമാകുന്നത് ആദ്യം. വിപണിയിൽ ആവശ്യകത വർധിച്ചതാണ് കാരണം. പോയിന്റ് 50ന് മുകളിലാണെങ്കിൽ മേഖല മുന്നോട്ടാണ് എന്നത് സൂചിപ്പിക്കുന്നു. 50ൽ താഴ്ന്നാൽ മാന്ദ്യലക്ഷണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.