ADVERTISEMENT

ന്യൂഡൽഹി∙ വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ ഇന്ത്യൻ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടെ ശുപാർശ. വിദേശത്ത് ബ്രാഞ്ചുകളുള്ള ഇന്ത്യൻ ബാങ്കുകളിൽ ഇന്ത്യൻ രൂപ അധിഷ്ഠിതമായ അക്കൗണ്ടുകൾ തുറക്കാൻ വിദേശ ഇന്ത്യക്കാരെ അനുവദിക്കണമെന്നാണ് നിർദേശം. ഡോളർ ആശ്രയത്വം കുറച്ച് രൂപയെ രാജ്യാന്തരവൽക്കരിക്കാനാണ് സമിതിയുടെ ശുപാർശകൾ.

നിലവിൽ വിദേശത്തുള്ള ഇന്ത്യൻ ബാങ്കുകളിൽ വിദേശ കറൻസിയിൽ മാത്രമേ അക്കൗണ്ടുകൾ ആരംഭിക്കാൻ കഴിയൂ. ഇതിനു പകരം വിദേശത്തും ‘രൂപ അക്കൗണ്ടുകൾ’ അനുവദിക്കണമെന്നാണ് ശുപാർശ.സിംഗപ്പൂരിലെ ഓൺലൈൻ പണമിടപാട് സംവിധാനത്തോട് യുപിഐ ബന്ധിപ്പിച്ചതിനു സമാനമായി മറ്റ് രാജ്യങ്ങളുമായും പങ്കാളിത്തം വേണമെന്നും ശുപാർശയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com