ADVERTISEMENT

ന്യൂഡൽഹി ∙ 5ജി നെറ്റ്‍വർക്ക് വ്യാപിപ്പിക്കുന്നതിനായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ. 170 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്. നോക്കിയ കമ്പനിയുടെ ആസ്ഥാനമായ ഹെലൻസ്കിയിൽ വച്ച് ജൂലൈ 6ന് കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. 5ജിയുടെ പ്രവർത്തനം വേഗത്തിലാക്കാൻ സ്വീഡനിലെ എറിക്സൺ കമ്പനിയുമായി ജിയോ 210 കോടി ഡോളറിന്റെ കരാറിൽ ഒപ്പുവച്ചതിനു പുറമെയാണ് പുതിയ കരാർ. 

 

ഈ വർഷത്തോടെ രാജ്യത്ത് വ്യാപകമായി 5ജി എത്തിക്കുകയെന്ന ലക്ഷ്യമാണ് ജിയോയ്ക്ക്. എച്ച്എസ്ബിസി, ജെപി മോർഗൻ, സിറ്റിഗ്രൂപ്പ് തുടങ്ങിയ രാജ്യാന്തര ബാങ്കുകൾ ജിയോയുമായി സഹകരിക്കുമെന്നറിയിച്ചിട്ടുണ്ട്. 700 മെഗാഹെർട്സ് ബാൻഡിലാണ് റിലയൻസിന്റെ 5ജി കേബിളുകൾ പ്രവർത്തിക്കുക. അതുകൊണ്ടു തന്നെ നിലവിലുള്ള 4ജി സംവിധാനം വഴി 5ജി പ്രാവർത്തികമാക്കാൻ കഴിയില്ല. 2500 കോടി രൂപയാണ് 5ജി നെറ്റ്‍വർക്കിനായി ചെലവിടേണ്ടത്. കഴിഞ്ഞ വർഷം 5ജി സ്പെക്ട്രം വാങ്ങിയതിലേക്കായി 1100 കോടിയും ബാക്കി വരുന്ന 1400 കോടി രൂപ അടുത്ത നാലു വർഷത്തേക്കുള്ള പ്രവർത്തനച്ചെലവിലേക്കും വിനിയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.  

 

English summary:Reliance Jio to sign 5G equipment deal with Nokia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com