ADVERTISEMENT

ന്യൂ‍ഡൽഹി∙ ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ സാമ്പത്തികവർഷം 500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കണം. 500 കോടി രൂപയിൽ താഴെയുള്ളവർക്ക് വ്യാപാരസംഘടന വഴി ഓഫിസറെ നിയോഗിക്കാം. ഇവരാണ് എഫ്ഇയുവുമായി വിവരങ്ങൾ പങ്കുവയ്ക്കേണ്ടത്.

സംശയകരമായ സാഹചര്യങ്ങൾ

∙ ഉപയോക്താവിന്റെ പെരുമാറ്റം സംശയകരമോ അസ്വാഭാവികമോ ആയാൽ.

∙ വിദേശ കറൻസിയോ വിദേശ കാർഡുകളോ ഉപയോഗിച്ച് സ്വർണമോ വിലകൂടിയ ലോഹങ്ങളോ വാങ്ങിയാൽ.

∙ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണമടച്ചാൽ.

∙ ആഭരണം വാങ്ങുന്നതിന് കള്ളനോട്ട് ഉപയോഗിച്ചാൽ

∙ ഗോൾഡ് പർച്ചേസ് സ്കീം അക്കൗണ്ടിലെ തുക അസ്വാഭാവികമായി വർധിക്കുകയോ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം വരികയോ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com