എക്സ്റ്റർ വിപണിയിലേക്ക്
Mail This Article
×
ഹ്യുണ്ടായുടെ ചെറു എസ്‌യുവി– എക്സ്റ്റർ ഇന്ത്യൻ വിപണിയിലെത്തി. മാനുവൽ, ഓട്ടമാറ്റിക് സിഎൻജി മോഡലുകളിൽ എക്സ്റ്റർ ലഭ്യമാണ്. 5.99 ലക്ഷം മുതൽ 9.31 ലക്ഷം രൂപ വരെയാണ് വില. 5 വേരിയന്റുകൾ ലഭ്യമാണ്. സൺ റൂഫ്, ഡാഷ് ക്യാം തുടങ്ങിയ ഫീച്ചറുകളോടെയാണ് എക്സ്റ്ററിന്റെ രംഗപ്രവേശം. ഗ്രാൻഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളുടേതിനു സമാനമാണ് ഇന്റീരിയർ ഡിസൈൻ. 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. ഹ്യുണ്ടായുടെ ഏറ്റവും വില കുറഞ്ഞ എസ്‌യുവി എന്നതാണ് സവിശേഷത. മികച്ച സുരക്ഷാ ഫീച്ചറുകളും വാഹനത്തിനു നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.