ADVERTISEMENT

ദുബായ്∙ ഗൾഫിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പിന്റെ നിർമാണം തുടങ്ങി യുഎഇ. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന പെട്രോളിയം ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാട് പെട്രോളിയം ഉൽപാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം പുനരുപയോഗ ഹരിത വാതകത്തിലേക്കു നീങ്ങുന്നത്.

മസ്ദാർ നഗരത്തിലാണ് അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) പമ്പിന്റെ നിർമാണം ആരംഭിച്ചത്. അതിവേഗം ഹൈഡ്രജൻ നിറയ്ക്കാൻ ശേഷിയുള്ള പമ്പാണു നിർമിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെക്കാൾ ഇന്ധന ക്ഷമതയും വേഗം ഇന്ധനം നിറയ്ക്കാൻ സാധിക്കുന്നതും ഹൈഡ്രജന്റെ സ്വീകാര്യത വർധിപ്പിക്കുമെന്നാണു പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകും. ദുബായ് ഗോൾഫ് സിറ്റിയിലായിരിക്കും രണ്ടാമത്തെ സ്റ്റേഷൻ നിർമിക്കുന്നത്.

കാർബൺ പുറന്തള്ളുന്നത് 2030 ആകുമ്പോഴേക്കും 25% കുറയ്ക്കുക എന്ന പാതയിലാണ് യുഎഇ. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ഇന്ധന ഉൽപാദക രാഷ്ട്രമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com