ADVERTISEMENT

ഭുവനേശ്വർ ∙ ടാറ്റാ മോട്ടോഴ്സിന്റെ റജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി കേന്ദ്രം (ആർവിഎസ്എഫ് ) ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പ്രവർത്തനം ആരംഭിച്ചു. ‘റീസൈക്കിൾ വിത്ത് റെസ്പെക്ട്’ എന്ന് പേരിട്ടിരിക്കുന്ന സ്ക്രാപ്പിങ് കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്. പ്രതിവർഷം 10,000 വാഹനങ്ങൾ വരെ ഇവിടെ പൊളിക്കാനുള്ള സംവിധാനമുണ്ട്. എംപ്രിയോ പ്രീമിയം പങ്കാളികളായി ടാറ്റ മോട്ടോഴ്സ് തന്നെ വികസിപ്പിച്ചെടുത്ത് പ്രവർത്തിപ്പിക്കുന്ന വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റിയിൽ എല്ലാ ബ്രാൻഡുകളുടെയും വാഹനങ്ങൾ സ്‌ക്രാപ് ചെയ്യാൻ സാധിക്കും.രാജസ്ഥാനിലാണ് ടാറ്റ ആദ്യ കേന്ദ്രം തുടങ്ങിയത്.

സ്‌ക്രാപ് മെറ്റീരിയലുകളിൽ നിന്ന് പരമാവധി മൂല്യം വേർതിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണ, മറ്റ് ദ്രാവകങ്ങൾ, വാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ സുരക്ഷിതമായി വേർതിരിച്ചെടുക്കാൻ പ്രത്യേക സ്റ്റേഷനുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com