ADVERTISEMENT

കൊച്ചി ∙ കേരളത്തിൽ ലുലു ഗ്രൂപ്പ് 150 കോടി രൂപ മുടക്കി നിർമിച്ച സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. അരൂരിലാണ് 100% കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം .സ മുദ്ര വിഭവങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി മാത്രം പ്രത്യേക യൂണിറ്റുമുണ്ട്. ഡെൻമാർക്കിൽ നിന്ന് അത്യാധുനിക മെഷിനറികളാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 800 പേർക്കാണ് തൊഴിൽ ലഭ്യമാകുന്നത്. 2 യൂണിറ്റുകളിലുമായി പ്രതിമാസം 2,500 ടൺ സമുദ്രോൽപന്നങ്ങൾ സംസ്കരിക്കാം. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യുകെ, യുഎസ്, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറൽ മാനേജർ അനിൽ ജലധരൻ പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ കയറ്റുമതി ഡിവിഷനായ ഫെയർ എക്സ്പോർട്സ് ഇന്ത്യ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച  സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 6,200 കോടി രൂപയുടെ പഴം, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മത്സ്യ മാംസവിഭവങ്ങൾ എന്നിവ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com