ADVERTISEMENT

റിയാദ് ∙ ലോകവിപണിയിൽ എണ്ണ ലഭ്യത കുറച്ച് വില ഉയർത്തിനിർത്താനുള്ള നടപടി ഈ വർഷം അവസാനം വരെ നീട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചു.  പ്രതിദിനം 13 ലക്ഷം ബാരലിന്റെ കുറവാണ് ഇതുമൂലം ഉണ്ടാകുക. തീരുമാനം വന്നതോടെ ക്രൂഡ് ഓയിൽ വില ബാരലിന് ഇന്നലെ ഉച്ചകഴിഞ്ഞ് 90 ഡോളർ ആയി ഉയർന്നു. നവംബറിന് ശേഷം ആദ്യമായാണ് ഈ നിലവാരത്തിലെത്തുന്നത്. 

അതേസമയം, സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ 69% വർധന. ജൂലൈയിൽ ദിവസേന 4.84 ലക്ഷം ബാരൽ കയറ്റി അയച്ചിരുന്നത് ഓഗസ്റ്റ് ആയപ്പോഴേക്കും 8.2 ലക്ഷം ബാരലായി.  യുഎഇയിൽനിന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കാകെയുള്ള എണ്ണ കയറ്റുമതിയിൽ ഇടിവുണ്ടായി. ജൂലൈയിൽ 2.9 ലക്ഷമായിരുന്നത് ഓഗസ്റ്റിൽ 6% ഇടിഞ്ഞ് 2.73 ലക്ഷത്തിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com