ADVERTISEMENT

കോട്ടയം∙ 2 വൃക്കയും തകരാറിലായ വീട്ടമ്മ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവാതുക്കൽ കൂർക്കാകാലയിൽ റെജീന സാദത്ത് (43) ആണ് ജീവൻ നിലനിർത്താനായി സഹായം കാത്തിരിക്കുന്നത്. ഭർത്താവ് സാദത്തിനും പ്ലസ്ടുവിൽ പഠിക്കുന്ന മകൻ അഫ്സലിനുമൊപ്പം വാടകവീട്ടിലാണ് റെ‍ജീനയുടെ താമസം.

 

സാദത്ത് വാടകയ്ക്ക് ഓട്ടോ ഓടിച്ചുകിട്ടുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇത് ആഴ്ചയിൽ 4 പ്രാവശ്യം ഡയാലിസിസ് ചെയ്യാൻ കൂടി തികയില്ല. പണമില്ലാത്തതിനെത്തുടർന്ന് ഡയാലിസിസ് മുടങ്ങിയതിനെത്തുടർന്ന് ഓണത്തിന്റെ തലേന്ന് രോഗം മൂർച്ഛിച്ച് റെജീന കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞതിനാൽ ജീവൻ തിരികെക്കിട്ടി. 3 മാസത്തിനകം വൃക്ക മാറ്റിവയ്ക്കണമെന്നാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ കുറിച്ചിരിക്കുന്നത്.

 

2 വർഷമായി റെജീനയുടെ 2 വൃക്കകളും തകരാറിലാണ്. 7 മാസം മുൻപ് മുതൽ ആഴ്ചയിൽ 4 ഡയാലിസിസുകൾ ആണ് ചെയ്യുന്നത്. ഇതിന് മെഡിക്കൽ കോളജിൽ താമസം വരുന്നതിനാൽ സ്വകാര്യ ആശുപത്രി വഴിയാണ് നിലവിൽ ചികിത്സ നടത്തുന്നത്. നിത്യവൃത്തിക്കു പോലും കഴിവില്ലാത്ത അവസ്ഥയിൽ 10ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ എങ്ങനെ ചെയ്യാനാകും എന്ന ആശങ്കയിലാണ് കുടുംബം. 

 

റെജീനയുടെ പേരിൽ വേളൂർ കാനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

REJEENA

account number - 4004101004634

IFSC code- CNRB0004004

 

ഗൂഗിൾ പേ നമ്പർ– 7356295070

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com