ADVERTISEMENT

പൊന്നാനി ∙ ‘പണ്ട് അമ്മയെ കണ്ടിരുന്നതു പോലെ നല്ല തെളിച്ചത്തിൽ ഇനി അമ്മയെയൊന്നു കാണാൻ പറ്റോ...?’– ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മകന്റെ ചോദ്യത്തിനു മുന്നിൽ ഇൗ അമ്മ തകർന്നുപോകുകയാണ്. കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയും സഹായം അഭ്യർഥിച്ചും അവനെ ചികിത്സിച്ചു. ഇനി ചികിത്സിക്കാൻ മറ്റു വഴികളില്ല. പൊന്നാനി സ്വദേശി പാതിരവളപ്പിൽ പ്രകാശന്റെയും രമ്യയുടെയും മകൻ ഇരുപത്തിരണ്ടുകാരനായ അർജുൻ പാതിജീവനുമായി കഴിയുകയാണ്. 

രോഗിയായ അച്ഛൻ പ്രകാശൻ ഓട്ടോ ഡ്രൈവറാണ്. മകനെ പരിചരിക്കാനായി വീട്ടിൽ നിൽക്കേണ്ടി വന്നതിനാൽ അമ്മ രമ്യയ്ക്കുണ്ടായിരുന്ന ചെറിയ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. 3 മാസം മുൻപു വിഷു ദിവസം രാത്രിയിൽ കർമ റോഡിൽ വച്ചാണ് അപകടമുണ്ടായത്. തോളെല്ലു പൊട്ടി. മൂക്കിനും മുഖത്തും ഗുരുതരമായ പരുക്കേറ്റു. താടിയെല്ലു പൊട്ടി. വായ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ചികിത്സിച്ച ആശുപത്രിയിൽ പണം കൊടുത്തുതീർക്കാൻ കഴിഞ്ഞില്ല. 

സ്വന്തമായി വീടുപോലും ഇവർക്കില്ല. തവനൂർ നേഡറ്റ് ഭാഗത്തു സ്വകാര്യ വ്യക്തി അനുവദിച്ചു നൽകിയ വീട്ടിലാണു താമസം. നല്ല ചിത്രകാരനായിരുന്നു അർജുൻ. വരച്ചുവച്ച ജീവനുള്ള ചിത്രങ്ങൾ ഇപ്പോൾ അവനു തെളിഞ്ഞു കാണാൻ പോലും കഴിയില്ല. വലതുകണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. ഇടതു കണ്ണിനു മങ്ങിയ കാഴ്ച മാത്രമാണ്. ഒരുപാട് പ്രതീക്ഷകളുമായി ഗൾഫിലേക്കു പോയിരുന്നതാണ്. അസുഖം ബാധിച്ചു തിരിച്ചു നാട്ടിലേക്കു വന്നതായിരുന്നു. സുമനസ്സുകൾ കനിഞ്ഞാൽ മാത്രമേ ചികിത്സ തുടരാൻ കഴിയുകയുള്ളൂ. ചികിത്സാസഹായം അഭ്യർഥിച്ചു കൊണ്ട് അർജുന്റെ അച്ഛൻ പ്രകാശൻ കനറാ ബാങ്ക് പൊന്നാനി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Canara Bank, Ponnani branch
  • A/C No: 0756108043693
  • IFSC : CNRB0000756
  • Ph: 8089377966
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com