ADVERTISEMENT

‌വടക്കാഞ്ചേരി ∙ പത്തുലക്ഷത്തിൽ ഒരു കുഞ്ഞിനു മാത്രം വരുന്ന അപൂർവ രോഗത്തിന്റെ പിടിയിലായ അയാൻ എന്ന മൂന്നര വയസ്സുകാരന്റെ ഭാരിച്ച ചികിത്സാ ചെലവിനു പണം കണ്ടെത്താൻ നെട്ടോട്ടത്തിലാണു വീട്ടുകാരും നാട്ടുകാരും. സ്പെസിഫിക് ഗ്രാന്യൂൾ ഡെഫിഷ്യൻസി എന്ന ഗുരുതര രോഗമാണ് ഈ കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. നഗരസഭയിലെ കുമരനെല്ലൂർ മേലേമ്പാട്ടു മുക്കിൽ കാരാഞ്ചേരി അനിൽ- ദിവ്യ ദമ്പതികളുടെ മകനാണ് അയാൻ. ജന്മനാ അസുഖ ബാധിതനായിരുന്ന മകനെയും കൊണ്ട് അനിലും ദിവ്യയും ചികിത്സ തേടാത്ത ആശുപത്രികളില്ല.

ഒടുവിൽ ചെന്നൈ അപ്പോളോ ആശുപത്രിയാണ് രോഗം കണ്ടെത്തിയത്.മജ്ജ മാറ്റിവയ്ക്കലാണ് ഈ രോഗത്തിനുള്ള ഏക പ്രതിവിധി. അതിനു 35 ലക്ഷത്തോളം രൂപ ചെലവു വരുമെന്ന് കേട്ടതോടെ അനിലും ദിവ്യയും ആകെ തളർന്നു. വടക്കാഞ്ചേരിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അനിലിനു താങ്ങാവുന്നതിലും അപ്പുറമാണ് ഈ ചികിത്സാ ചെലവ്.ഫാർമസി അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ദിവ്യയ്ക്ക് അയാനെ ചികിത്സിക്കാനും ശുശ്രൂഷിക്കാനുമായി ജോലിയും ഉപേക്ഷിക്കേണ്ടിവന്നു.

കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി വാർഡ് കൗൺസിലർ ഫിറോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങി അയാന്റെ ചികിത്സാ ചെലവിനു പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ രക്ഷാധികാരിയായി അയാൻ ചികിത്സാ സഹായ പൗരസമിതി രൂപീകരിക്കുകയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വടക്കാഞ്ചേരി ശാഖയിൽ ‘അയാൻ സഹായനിധി’ എന്ന പേരിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ സൗത്ത് ഇന്ത്യൻ ബാങ്ക്, വടക്കാഞ്ചേരി ശാഖ
∙ അക്കൗണ്ട് നമ്പർ– 0739053000003590
∙ IFSC: SIBL0000739
∙ ഫോൺ: 8301987806

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com