ADVERTISEMENT

കൊച്ചി∙ സുഹൃത്തിന്റെ പിതാവിനു കരൾദാനം ചെയ്ത ശസ്ത്രക്രിയയ്ക്കു ശേഷം ശരീരം തളർന്നു കിടപ്പിലായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജുവിന്റെ (45) ചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടി സഹോദരി രശ്മി. ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു തവണ പക്ഷാഘാതമുണ്ടായതോടെ ശരീരം തളർന്ന രഞ്ജു, സഹോദരിയുടെ പരിചരണത്തിലാണു കഴിയുന്നത്. മൂന്നു വർഷമായി ചികിത്സ തുടരുകയാണ്. 

രഞ്ജുവിന്റെ അവസ്ഥ മനസ്സിലാക്കി സഹായിക്കുന്നവരുടെ പിന്തുണയോടെയാണ് ഇതുവരെ ചികിത്സ മുന്നോട്ടു പോയത്. രഞ്ജുവിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റമുണ്ടാകുകയും ചെയ്തു. എന്നാൽ അടുത്തിടെ ന്യുമോണിയ ബാധിച്ചതോടെ 20 ദിവസം വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. പിന്നീട് അത്യന്തം മോശമായ അവസ്ഥയിലായെന്നും ദിവസവും മൂക്കിലൂടെ ട്യൂബ് വഴി നൽകുന്ന പൊടിക്ക് 1500 രൂപ ചെലവുണ്ടെന്നും രശ്മി പറഞ്ഞു. സഹോദരനെ പരിചരിക്കാനായി രശ്മിക്കു ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഒരു കോടി രൂപയോളം രൂപ ഇതുവരെ ചികിത്സയ്ക്കായി ചെലവാക്കി. 

ബഹ്റൈനിൽ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന രഞ്ജുവിന്റെ സമ്പാദ്യവും രശ്മിയുടെ സമ്പാദ്യവുമെല്ലാം ചികിത്സയ്ക്കായി ചെലവാക്കി. തിരുവനന്തപുരത്തെ വീടു വിറ്റും ചികിത്സ നടത്തി. ഇപ്പോൾ മാമംഗലത്ത് വാടക വീട്ടിലാണു താമസം. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മരുന്നു പോലും മുടങ്ങിയിരിക്കുകയാണെന്നു രശ്മി പറയുന്നു. ഒരുദിവസം ചികിത്സയ്ക്കു മാത്രം 5000 രൂപ ചെലവുണ്ട്.

അക്കൗണ്ട് നമ്പർ: 0114053000109508,

ഐഎഫ്എസ് കോഡ്: SIBL0000114,

സൗത്ത് ഇന്ത്യൻ ബാങ്ക്, ആറ്റിങ്ങൽ ശാഖ,

ഫോൺ: 9544390122.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com