ADVERTISEMENT

കോട്ടയം ∙ ടാപ്പിങ് തൊഴിലാളി കുടുംബമാണ് സോമന്റേത്. പത്തിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ദുരിതങ്ങൾ വേട്ടയാടുന്ന കുടുംബമാണ് ഇവരുടേത്. സോമന്റെ അച്ഛനും അമ്മയ്ക്കും കാൻസറായിരുന്നു. അച്ഛൻ 2019 ൽ മരിച്ചു. അമ്മ ചികിത്സയിലാണ്. ഇപ്പോൾ സോമനെയും കാൻസർ രോഗം പിടികൂടിയിരിക്കുന്നു. പിത്താശയത്തിൽ കാൻസറാണ്. 18 കീമോ തെറപ്പി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ചികിത്സയ്ക്ക് ഏകദേശം 7 ലക്ഷം രൂപ വേണമെന്നാണ് പ്രാഥമികമായി അറിയിച്ചിരിക്കുന്ന ചെലവ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ നിർവാഹമില്ലാത്തതിനാൽ പാലാ ഗവൺമെന്റ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സിപ്പിക്കുന്നത്. 9 കീമോ തെറപ്പി എടുത്തു. എന്നാൽ കാരുണ്യയിൽ നിന്നോ നീതി സ്റ്റോറിൽ നിന്നോ മരുന്ന് സൗജന്യമായി ലഭിക്കുന്നില്ല. ഒരു കോഴ്സ് മരുന്നിനു ഏകദേശം 50,000 രൂപ ചെലവാകും. സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Name- N.N. SOMAN. 
Bank- SBI- Branch- Melukavumattom.
A/C Number- 67001110028. 
IFSC-SBIN0070138.

മേൽവിലാസം:
എൻ.എൻ. സോമൻ (49)
ഞാറയ്ക്കൽ, ഇടമറുക് (പി.ഒ), കൈലാസം, കോട്ടയം.
ഫോൺ : 9048737479; 8590397497.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com