100 രൂപയിൽ കർഷകർക്ക് വെറും 35 രൂപ
Mail This Article
രാജ്യത്തു കർഷകർ നേരിടുന്നതു വൻചൂഷണമെന്ന് റിസർവ് ബാങ്ക് പ്രവർത്തനരേഖ. പച്ചക്കറി, പഴം ഉൽപന്നങ്ങൾക്ക് ആഭ്യന്തര വിപണിയിൽ ഉപഭോക്താക്കൾ നൽകുന്ന വിലയുടെ മൂന്നിലൊന്നു മാത്രമാണ് കർഷകർക്കു ലഭിക്കുന്നത്. ഇടനിലക്കാരും ചില്ലറ വിൽപനക്കാരും ബാക്കി തുക പോക്കറ്റിലാക്കുന്നു.
ക്ഷീര- പോൾട്രി കൃഷികളിൽ കർഷകർക്കു ന്യായമായ വിഹിതം ലഭിക്കുന്നു
പരിഹാരനിർദേശങ്ങൾ
കർഷകർക്കു മികച്ച വില ലഭിക്കുന്നതിനു കാർഷിക വിപണന രംഗത്ത് സമഗ്ര ഭേദഗതികൾ വേണമെന്ന് ആർബിഐ റിപ്പോർട്ട് നിർദേശിക്കുന്നു.
∙ സ്വകാര്യമേഖലയിൽ കൂടുതൽ ചന്തകൾ (മണ്ഡികൾ) വേണം
∙ പ്രാദേശികതലത്തിൽ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിനു സൗകര്യം വേണം
∙ വിപണിയുടെ കാര്യക്ഷമത ഉറപ്പാക്കാൻ ദേശീയതലത്തിൽ ഓൺലൈൻ നാഷനൽ അഗ്രികൾചറൽ വിപണികൾ (ഇ- നാം) കൊണ്ടുവരണം.
∙ കർഷകരുടെ നേതൃത്വത്തിൽ കൂടുതൽ കാർഷിക സംഘടനകൾ രൂപീകരിക്കണം
∙ ഉള്ളിപോലുള്ള ഉൽപന്നങ്ങൾക്ക് അവധിവ്യാപാരം കൊണ്ടുവരണം